Latest NewsKeralaNews

കോഴിക്കോട് മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാ​ഗം കണ്ടെത്തിയത്.

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഊരള്ളൂർ ടൗൺ കഴിഞ്ഞ് അരക്കിലോമീറ്റർ മാറി മൃതദേഹ ഭാ​ഗം കണ്ടെത്തിയത്. വയലരികിൽ കത്തിക്കരിഞ്ഞ നിലയിലുള്ള കാലിന്റെ ഭാ​ഗം നാട്ടുകാരാണ് ആദ്യം കാണുന്നത്. ഇവരാണ് പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിലവിൽ കാണാതായ ആളുകളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഫോറൻസിക് സംഘവും സ്ഥലത്തെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button