Latest NewsNewsInternationalGulfOman

റെസ്റ്റോറന്റിൽ സ്‌ഫോടനം: നിരവധി പേർക്ക് പരിക്ക്

മസ്‌കത്ത്: റെസ്‌റ്റോറന്റിൽ സ്‌ഫോടനം. ഒമാനിൽ മസ്‌കത്ത് ഗവർണറേറ്റിലെ ഒരു ഭക്ഷണശാലയിലാണ് സ്ഫോടനം നടന്നത്. പാചകവാതകം പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. പതിനെട്ടോളം പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: സർക്കാർ പദ്ധതി പ്രകാരം സൗജന്യമായി ഫോൺ നൽകാമെന്ന് പറഞ്ഞ് കൗമാരക്കാരിയെ പീഡിപ്പിച്ചു, സർക്കാർ ഉദ്യോഗസ്ഥൻ ഒളിവിൽ

മസ്‌കത്ത് ഗവർണറേറ്റിൽ ഉൾപ്പെടുന്ന സീബിലെ വിലായലെ തെക്കൻ മബേല പ്രദേശത്തുള്ള ഒരു ഭക്ഷണശാലയിലാണ് സ്ഫോടനം ഉണ്ടായത്. അപകടം നടന്ന ഭക്ഷണശാലയുടെ സമീപത്തെ കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി.

Read Also: സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്: യുവതി ഉള്‍പ്പെട്ട സംഘം കൊച്ചിയില്‍ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button