KottayamLatest NewsKeralaNattuvarthaNews

ന​ഴ്സിം​ഗി​ന് അ​ഡ്മി​ഷ​ന് പ​ലി​ശര​ഹി​ത ലോ​ണ്‍ വാ​ഗ്ദാനം ചെയ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി: യു​വാ​വ് അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട കൊ​ല്ല​മു​ള മ​ണ്ണ​ടി​ശാ​ല ഭാ​ഗ​ത്ത് ക​ല​തി​ക്കാ​ട്ട് വീ​ട്ടി​ൽ ലി​ജി​ൻ കെ. ​ലി​റ്റി(27)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

മു​ണ്ട​ക്ക​യം: ബം​ഗ​ളൂ​രുവിൽ ന​ഴ്സിം​ഗി​ന് അ​ഡ്മി​ഷ​നു​വേ​ണ്ടി പ​ലി​ശര​ഹി​ത ലോ​ണ്‍ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റിൽ. പ​ത്ത​നം​തി​ട്ട കൊ​ല്ല​മു​ള മ​ണ്ണ​ടി​ശാ​ല ഭാ​ഗ​ത്ത് ക​ല​തി​ക്കാ​ട്ട് വീ​ട്ടി​ൽ ലി​ജി​ൻ കെ. ​ലി​റ്റി(27)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. മു​ണ്ട​ക്ക​യം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ പെ​പ്പ​ർ സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: യുവാവ് പിടിയിൽ

മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യി​ൽനി​ന്ന് ഇ​യാ​ൾ ഇ​വ​രു​ടെ മ​ക​ൾ​ക്ക് ബം​ഗ​ളൂ​രുവിലെ ല​ക്ഷ്മിദേ​വി കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ അ​ഡ്മി​ഷ​ൻ ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്നും ഈ ​കോ​ഴ്സി​ന്‍റെ ഫീ​സാ​യ 6,95,000 രൂ​പ ബാം​ഗ​ളൂ​രി​ലു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​നം വ​ഴി പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ഇ​വ​രി​ൽനി​ന്നു പ​ല​പ്പോ​ഴാ​യി 1,63,500 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഇ​വ​രി​ൽനി​ന്ന് വാ​ങ്ങി​യ തു​ക ഒ​ന്നുംത​ന്നെ കോ​ള​ജി​ൽ അ​ട​യ്ക്കാ​തെ​യും അ​ഡ്മി​ഷ​ൻ കാ​ര്യ​ത്തി​നാ​യി ഇ​വ​രി​ൽനി​ന്നു വാ​ങ്ങി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​കെ ന​ൽ​കാ​തി​രു​ന്ന​തി​നെ​യും തു​ട​ർ​ന്ന് വീ​ട്ട​മ്മ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ മു​ണ്ട​ക്ക​യം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ജി​ല്ലാ പൊലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഇ​യാ​ളെ ബം​ഗ​ളൂ​രുവിൽ നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മു​ണ്ട​ക്ക​യം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ എ. ​ഷൈ​ൻ കു​മാ​ർ, എ​സ്ഐ പി.​എ​സ്. അ​നീ​ഷ്, സി​പി​ഒ നൂ​റു​ദീ​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണസം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button