ThiruvananthapuramLatest NewsKeralaNattuvarthaNews

‘പുതുപ്പള്ളിയില്‍ കാര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലം, ജെയ്ക്കിനെ കേരളം രണ്ട് കൈയും നീട്ടി സ്വീകരിക്കും’: ഇപി ജയരാജന്‍

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ നടക്കുക ശക്തമായ രാഷ്ട്രീയ മത്സരമാകുമെന്നും സ്ഥാനാര്‍ഥി ജെയ്ക്ക് എല്ലാവര്‍ക്കും സുപരിചിതനാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഉയര്‍ന്ന രാഷ്ട്രീയ നിലവാരുള്ള യുവജന നേതാവായ ജെയ്ക്കിനെ കേരളം രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പുതുപ്പള്ളിയില്‍ കാര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. ഉമ്മന്‍ ചാണ്ടി മരിച്ച് ഒരു മാസം പോലും തികയാതെ ആണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മരണം സ്വഭാവികമാണ്. മണ്ഡലത്തില്‍ എല്‍ഡിഎഫ് രാഷ്ട്രീയ മത്സരത്തിനാണ് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് തിരത്തെടുപ്പിനെ ഭയപ്പെട്ട് സഹതാപ തരംഗത്തെ ആശ്രയിക്കുകയാണ്,’ ഇപി ജയരാജന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button