തിരുവനന്തപുരം: റെയിൽവേ ടിക്കറ്റ് റീഫണ്ടിന്റെ പേരിൽ നടന്ന തട്ടിപ്പിൽ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. റെയിൽവേ ടിക്കറ്റ് റീഫണ്ട് ചെയ്യുന്നതിന് വേണ്ടി ഗൂഗിളിൽ തിരഞ്ഞു കിട്ടിയ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചപ്പോൾ അവിടുന്ന് കിട്ടിയ ലിങ്ക് തന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തത് വഴിയാണ് യുവാവിന് പണം നഷ്ടപ്പെട്ടത്. നാലരലക്ഷത്തോളം രൂപയാണ് യുവാവിന് നഷ്ടമായത്.
യാതൊരു കാരണവശാലും അപരിചിതരുടെ നിർദ്ദേശ പ്രകാരം നിങ്ങളുടെ ഫോണിൽ സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനോ അവർ തരുന്ന ലിങ്കുകൾ ഫോണിൽ ഓപ്പൺ ചെയ്യാനോ പാടില്ലെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇന്ത്യൻ റെയിൽവേയോ ഐആർസിടിസിയോ റീഫണ്ടുമായി ബന്ധപ്പെട്ട് നിങ്ങളെ ഒരിക്കലും ഫോണിൽ ബന്ധപ്പെടില്ല. മാത്രമല്ല ഡെബിറ്റ് കാർഡ് നമ്പർ, ക്രെഡിറ്റ് കാർഡ് നമ്പർ, ഒടിപി, എടിഎം പിൻ, സിവിവി നമ്പർ, പാൻ നമ്പർ, ജനന തീയതി മുതലായ വിവരങ്ങളൊന്നും തന്നെ ആവശ്യപ്പെടില്ലെന്നും ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു.
Post Your Comments