WayanadLatest NewsKeralaNattuvarthaNews

‘നിങ്ങളെനിക്ക് സ്‌നേഹം തന്ന് സംരക്ഷിച്ചു, പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്’: രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട് എന്നും എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാള്‍ക്കുനാള്‍ ശക്തിപ്പെടുമെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങളെനിക്ക് സ്‌നേഹം തന്ന് സംരക്ഷിച്ചുവെന്നും ഇന്ന് താന്‍ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംപി സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം മണ്ഡലത്തില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഹുൽ.

മണിപ്പൂര്‍ പോലൊരു ദുരനുഭവം രാഷ്ട്രീയ ജീവിതത്തില്‍ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പല കലാപബാധിത പ്രദേശങ്ങളിലും പോയിട്ടുണ്ട്. പക്ഷെ മണിപ്പൂരില്‍ കണ്ട ഭീകരത ഒരിടത്തും കണ്ടിട്ടില്ല. എങ്ങും ചോരയാണ് കാണാനായത്. എല്ലായിടത്തും സ്ത്രീകള്‍ക്ക് ബലാത്സംഗം നേരിടേണ്ടി വന്നു. പ്രധാനമന്ത്രി 2 മണിക്കൂര്‍ 13 മിനിറ്റ് പാര്‍ലമെന്റില്‍ സംസാരിച്ചു. അതില്‍ 2 മിനുട്ട് മാത്രമാണ് മണിപ്പൂരിനെ കുറിച്ചു പറഞ്ഞത്. ഇന്ത്യ എന്ന ആശയത്തെ മണിപ്പൂരില്‍ ബിജെപി കൊലപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button