കേരളത്തിൽ ആനകൾക്ക് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പരിഗണനയിൽ: മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് ആനകൾക്ക് വേണ്ടി മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും സുഖ ചികിത്സാ കേന്ദ്രവും പരിഗണനയിൽ. മന്ത്രി ജെ ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലോക ഗജ ദിനാചരണത്തിന്റെ ഉദ്ഘാടനം പുത്തൻകുളം ആനത്താവളത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിന്റെ
ഭാഗമായി ആനയൂട്ടും, ആന നീരാട്ടും നടന്നു.

Read Also: അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ശീലമാക്കിയാൽ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത തെറ്റാണ്: അറിയാം ഇക്കാര്യങ്ങൾ

ആനകളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി 2012 മുതൽ ആണ് ഗജദിനാചാരണം ആരംഭിച്ചത്. നാട്ടാനകളുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടയിൽ 600 ൽ നിന്ന് 416 ആയി കുറഞ്ഞു.. കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. നാട്ടാനകൾക്ക് ക്ലേശവും ജോലി ഭാരവും കൂടുതലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നല്ലൊരു പ്രായമെത്തുന്നതിന് മുമ്പേ മിക്ക ആനകളും മരണെപ്പെടുകയാണ്. പുതിയ നാട്ടാന പരിപാലന ചട്ടങ്ങളിൽ മാറ്റം വരുമ്പോൾ ഇതിൽ മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ആനകളെ സംരക്ഷിക്കുവാനുള്ള അത്യാധുനിക സൗകര്യമുള്ള ഒരിടം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. സർവ്വകലാശാലയും, വനം വകുപ്പും, മൃഗസംരക്ഷണ വകുപ്പും, സർക്കാരുമൊരുമിച്ചു ഇക്കാര്യം ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Read Also: എന്തിന് ജനങ്ങളെ കബളിപ്പിക്കണം: ഇന്ത്യ മുന്നണിയ്ക്ക് പുതുപ്പള്ളിയിൽ ഒരു സ്ഥാനാർത്ഥി പോരേയെന്ന് കെ സുരേന്ദ്രൻ

Share
Leave a Comment