Latest NewsKeralaNews

സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം: തട്ടിപ്പിന്റെ പുതിയ രീതി വിശദമാക്കി അധികൃതർ

തിരുവനന്തപുരം: സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. തട്ടിപ്പിന്റെ പുതിയ രീതി വിശദമാക്കിയിരിക്കുകയാണ് അധികൃതർ. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

Read Also: കേരളത്തിൽ 15 ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ, കൂടുതൽ വിവരങ്ങൾ അറിയാം

ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ വഴിയോ ലാപ്‌ടോപ്പ് വഴിയോ നിങ്ങളുടെ പണമിടപാടുകൾ കാണാൻ കഴിയാനും നിയന്ത്രിക്കാനും തട്ടിപ്പുകാർക്ക് കഴിയുന്നു. ക്രമേണ തട്ടിപ്പുകാർക്ക് നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് / പേയ്‌മെന്റ് ആപ്പുകൾ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താൻ കഴിയുന്നുവെന്ന് പോലീസ് അറിയിച്ചു.

സൈബർ സുരക്ഷ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നമ്മുടെ സ്വകാര്യ വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കാതിരിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു.

Read Also: നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ട സ്കൂട്ടർ നിന്ന് കത്തി: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button