WayanadLatest NewsKeralaNattuvarthaNews

പനവല്ലി ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി: പശുക്കിടാവിനെ കൊന്നു

പനവല്ലി തെങ്ങുംമൂട്ടിൽ സന്തോഷിന്റെ കിടാവിനെയാണ് കൊന്നത്

പനവല്ലി: വയനാട് ജില്ലയിലെ തിരുനെല്ലി പനവല്ലിയിൽ വീണ്ടും കടുവ ഇറങ്ങി. പുലർച്ചെ ജനവാസ മേഖലയിലിറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലി തെങ്ങുംമൂട്ടിൽ സന്തോഷിന്റെ കിടാവിനെയാണ് കൊന്നത്.

Read Also : മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നോക്കിക്കാണുന്നത് ഒരു തമാശ പോലെ: രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി

പുലർച്ചെ പശുവിനെ കറക്കാൻ ഇറങ്ങിയ സമയത്താണ് കടുവ പശുക്കിടാവിനെ പിടിക്കുന്നത് കണ്ടത്. ബഹളം വച്ചതോടെ കടുവ ഓടി മറഞ്ഞു. തിരുനെല്ലിയിൽ നിന്ന് വനം ഉദ്യോഗസ്ഥർ എത്തി കാൽപ്പാടുകളും ആക്രമണരീതിയും പരിശോധിച്ചാണ് വന്നത് കടുവ എന്ന് സ്ഥിരീകരിച്ചത്.

Read Also : ഐപിസി, സിആർപിസി എന്നിവയ്ക്ക് പകരം ഭാരതീയ സംഹിത സുരക്ഷാ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ

പുലർച്ചെ മൂന്നുമണിയോടെ മറ്റൊരു വീട്ടിലും കടുവയെത്തിയതായി നാട്ടുകാർ പറയുന്നു. പട്ടിയുടെ കുരകേട്ട് ഇറങ്ങി നോക്കിയപ്പോൾ കടുവ ഓടിമറഞ്ഞതായി നാട്ടുകാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button