തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളിലോ ഭര്‍ത്താവും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലോ സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍.
Read Also: യുവാവിനെ തട്ടിക്കൊണ്ട് പോയി കാറില്‍ കറങ്ങി ക്രൂരമായി മര്‍ദ്ദിച്ചു: അഞ്ചംഗ സംഘം അറസ്റ്റിൽ
ഒന്നുകില്‍ സത്യവാങ്മൂലം തെറ്റാണെന്ന് പറയണം, അല്ലെങ്കില്‍ പണം വാങ്ങിയിട്ടില്ലെന്ന് പറയണം. എല്ലാം സുതാര്യമാണെന്ന് പറയുന്നവര്‍ ഇക്കാര്യം ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
2016-17ല്‍ വരുമാനമായി 8,25,708 രൂപയാണ് ആദായനികുതി റിട്ടേണില്‍ കാണിച്ചത്. 2017-18ല്‍ 10,42,864 രൂപയും 2018-19ല്‍ 22 ലക്ഷം രൂപയും 2019-20ല്‍ 30,72,841 രൂപയും വരുമാനമായി കാണിച്ചിട്ടുണ്ട്. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് തെരഞ്ഞടുപ്പ് സത്യവാങ് മൂലത്തില്‍ കാണിച്ചില്ലെന്ന് വെളിപ്പെടുത്തണമെന്ന് കുഴല്‍നാടന്‍ പറഞ്ഞു.
Post Your Comments