Latest NewsNewsIndia

6 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ നിന്ന് ഗോവയ്ക്ക് എത്താം, വിനായക ചതുര്‍ത്ഥിക്ക് മുമ്പ് ദേശീയ പാത-66 തുറന്നുകൊടുക്കും

മുംബൈ: മുംബൈ-ഗോവ ദേശീയ പാത 66ന്റെ നിര്‍മ്മാണം വിനായക ചതുര്‍ത്ഥിയ്ക്ക് മുന്‍പായി പൂര്‍ത്തിയാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്ര സമയത്തിലും 4 മണിക്കൂറിലധികം കുറവ് വരും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിന്‍ഡെ, മുംബൈ ഗോവ ദേശീയ പാതയുടെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തെന്ന് ട്വീറ്റ് ചെയ്തു.

Read Also: റിയാസിന്റെ സത്യവാങ്മൂലത്തില്‍ വീണ വാങ്ങിയ പണത്തെക്കുറിച്ച് ഇല്ല: മാത്യു കുഴല്‍നാടന്‍

മഹാരാഷ്ട്രയിലെ പനവേല്‍ മുതല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെ നീളുന്ന ദേശീയപാതയാണ് എന്‍എച്ച് 66. ഇതില്‍ പനവേല്‍ മുതല്‍ ഗോവ വരെയുള്ള പാതയുടെ നിര്‍മ്മാണമാണ് അടുത്തമാസം പൂര്‍ത്തിയാകുന്നത്. വിനോദസഞ്ചാരമേഖലയിലടക്കം ഇതിന്റെ പ്രതിഫലനമുണ്ടാകും. മുംബൈ-ഗോവ ദേശീയ പാത നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നു മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാന്‍ വ്യക്തമാക്കി.

കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ആകെ 1,611 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് എന്‍എച്ച് 66. ദേശീയ പാത കടന്നുപോകുന്നതില്‍ ഏറ്റവുമധികം നീളമുള്ള (678 കി.മീ) കേരളത്തിലും നിര്‍മ്മാണങ്ങള്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button