മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം കരുക്കൾ നീക്കുമ്പോൾ അമേരിക്കയിൽ നിന്ന് വരെ മോദിക്ക് പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ ആണ് രംഗത്തെത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനത്തെ ജനങ്ങൾക്ക് അവരുടെ നേതാവിൽ വിശ്വാസമുണ്ടെന്നും മണിപ്പൂരിന് വേണ്ടി അദ്ദേഹം എപ്പോഴും പോരാടുമെന്നും അവർ പറഞ്ഞു.
പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് മറുപടിയായി മോദി നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് അവരുടെ പരാമർശം.
വിഷയത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ച മിൽബെൻ, പ്രതിപക്ഷ നിലപാട് വിദേശത്ത് ഇന്ത്യയെ തരംതാഴ്ത്തുന്നുവെന്നും പറഞ്ഞു. തന്റെ ഔദ്യോഗിക ട്വീറ്റിലൂടെയാണ് മിൽബെന്റെ വിമർശനം.
‘സത്യം, ഇന്ത്യക്ക് അതിന്റെ നേതാവിൽ വിശ്വാസമുണ്ട്. മണിപ്പൂരിലെ അമ്മമാർക്കും പെൺമക്കൾക്കും സ്ത്രീകൾക്കും നീതി ലഭിക്കും. മോദി എപ്പോഴും നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടും, എതിർശബ്ദങ്ങൾ യാതൊരു കാര്യവുമില്ലാതെ ഉച്ചത്തിൽ നിലവിളിക്കും. എന്നാൽ സത്യം എപ്പോഴും ആളുകളെ സ്വതന്ത്രരാക്കും’ – അവർ ട്വീറ്റ് ചെയ്തു.
Leave a Comment