നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ പേച്ചിപ്പാറക്കുസമീപം വനമേഖലയിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി. റബർതോട്ടം തൊഴിലാളികളെയും ആദിവാസി ജനതയെയും കഴിഞ്ഞ ഒരു മാസകാലത്തോളം ഭീതിയുടെ മുൾമുനയിൽ നിറുത്തിയ കടുവയാണിത്. കടുവ വളർത്തുമൃഗങ്ങളെ രാത്രിയിൽ വന്ന് ആക്രമിച്ചിരുന്നു.
Read Also : പ്രവാസിയുവതിയെ മദ്യംനൽകി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി: രണ്ട് പേർക്കെതിരേ കേസ്
ബുധനാഴ്ച വൈകുന്നേരം പത്തുകാണി ഭാഗത്ത് കല്ലറവയലിൽ ഗുഹയിൽ പതുങ്ങിയിരുന്ന കടുവയെ കന്യാകുമാരി ഫോറസ്റ്റ് വകുപ്പിന്റെ കീഴിൽ മുതുമലയിൽ നിന്ന് വന്ന ഡോക്ടർമാരുടെ സംഘവും എലൈറ്റ് സേന വിഭാഗവും നടത്തിയ തിരച്ചിലിനൊടുവിൽ മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു. കടുവയുടെ ആരോഗ്യം പരിശോധിച്ച ശേഷം ഭാവികാര്യത്തെക്കുറിച്ച് തീരുമാനിക്കുമെന്ന് ഡി.എഫ്.ഒ ഇളയരാജ പറഞ്ഞു.
Post Your Comments