Latest NewsNewsIndia

ജനങ്ങൾക്ക് സർക്കാരിൽ പൂർണവിശ്വാസം: രാജ്യത്തിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൻമേലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ലോക്‌സ്ഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷത്തിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

Read Also: യുവതിയെ കൊന്നത് ക്രൂരമായ മാനസിക ശാരീരിക പീഡനത്തിന് ശേഷം: നൗഷീദ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായി പൊലീസ്

രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യത്തെ യുവാക്കൾക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞു. ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളിൽ റെക്കോർഡ് വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇത് സർക്കാരിന്റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന്റെ പരീക്ഷണമാണ്. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്റെ അടുപ്പക്കാർക്ക് പോലും അവരുടെ പ്രസംഗത്തിൽ സന്തോഷമില്ല. അഴിമതി പാർട്ടികൾ ഒന്നായിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: ‘കർത്താ കള്ളക്കടത്തുകാരനല്ല’: കരിമണൽ കമ്പനിയിൽ നിന്ന് യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്ന് വിഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button