കൊച്ചി: കലൂരില്‍ രേഷ്മയുടെ കൊലയ്ക്ക് പിന്നിലുള്ള കാരണം വെളിപ്പെടുത്തി പ്രതി നൗഷാദ്. തന്റെ ആരോഗ്യപ്രശ്നങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി വെളിപ്പെടുത്തിയത്. കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയാണ് രേഷ്മയെ വിളിച്ചു വരുത്തിയതെന്ന് നൗഷാദ് മൊഴി നല്കി. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് രേഷ്മയുടെ മരണകാരണം.
Read Also: ക്രെയിൻ സർവീസ് ജീവനക്കാരെ ആക്രമിച്ച് പണവും ഫോണും കവർന്നു: മൂന്നുപേർ പിടിയിൽ
നൗഷാദ് കൊച്ചിയിലെ ഓയോ റൂംസിലെ ജീവനക്കാരനായിരുന്നു. കൊലപാതക വിവരം വിളിച്ചു പറഞ്ഞത് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയുടെ മരുമകനോടാണ്. പ്രതി നൗഷാദ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.
ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മയെ ഇന്നലെ രാത്രി 10.45നാണ് എളമക്കരയിലെ ഹോട്ടല്‍ റൂമില്‍ നൗഷാദ് കുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയുമായി നൗഷാദ് 3 വര്‍ഷമായി പ്രണയത്തിലായിരുന്നു. രേഷ്മയുമായി പ്രതി പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴിയാണ്.
Post Your Comments