Latest NewsKeralaNews

കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളത്: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷങ്ങൾക്കെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ മാത്രമല്ല പ്രതിപക്ഷ നേതാക്കളും മാസപ്പടി വാങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

Read Also: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം: കെഎംഎംഎല്ലിന്റെ ലാഭവിഹിതം സർക്കാരിന് കൈമാറി

‘നിയമസഭയ്ക്കകത്ത് ഒരു പ്രതിപക്ഷ നേതാവായി പ്രവർത്തിക്കാനുള്ള പണിയാണ് ജനങ്ങൾ സതീശനെ ഏൽപ്പിച്ചത്. എന്നാൽ സതീശൻ പിണറായി വിജയന്റെ അടിമയായി പ്രവർത്തിക്കുകയാണ്. തലമുണ്ഡനം ചെയ്ത് കാശിക്ക് പോവുന്നതാണ് സതീശന് നല്ലത്. ഇത്രയും നാണംകെട്ട പ്രതിപക്ഷത്തെ കേരളം കണ്ടിട്ടില്ല. ഷംസീറിന്റെ ഗണപതി അവഹേളനത്തിൽ മാപ്പ് പറയണമെന്ന് ആദ്യം പറഞ്ഞ വിഡി സതീശൻ 24 മണിക്കൂർ കഴിയും മുമ്പ് മലക്കം മറിഞ്ഞു. എല്ലാ അഴിമതികളും പരസ്പരം ഒത്തുതീർപ്പാക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവുമാണ് കേരളത്തിലുള്ളത്. പുനർജനി കേസ് മര്യാദയ്ക്ക് അന്വേഷിച്ചാൽ സതീശൻ അകത്താകും. അത് പിണറായി വിജയൻ ഒതുക്കി തീർത്തു. അതുകൊണ്ടാണ് പിണറായി വിജയന്റെ മകൾ മാസപ്പടി വാങ്ങിയ കേസ് സതീശൻ നിയമസഭയിൽ ഉയർത്താത്തത്. പരസ്പര സഹായ സഖ്യമാണ് കേരളത്തിലുള്ളത്. മകളുടെ പേര് പറഞ്ഞ് മാസപ്പടി വാങ്ങുന്ന മുഖ്യമന്ത്രിയും അതിന് കൂട്ടുനിന്ന് പങ്കുപറ്റുന്ന പ്രതിപക്ഷ നേതാക്കളുമുള്ള നാടായി കേരളം മാറിയെന്ന് അദ്ദേഹം വിമർശിച്ചു.

Read Also: മാസപ്പടി വിവാദത്തില്‍ വീണയെ വെളുപ്പിച്ച് സിപിഎം, മാധ്യമങ്ങളില്‍ വന്നത് തെറ്റായ വാര്‍ത്ത: വീണ വാങ്ങിയത് മാസപ്പടിയല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button