Latest NewsNewsIndia

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം: വീടുകള്‍ തകര്‍ന്നു, 5 പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

 

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം. സിര്‍മൗര്‍ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു. അതേസമയം ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബുധനാഴ്ച രാത്രിയാണ് ജില്ലയിലെ പോണ്ട സാഹിബ് മേഖലയില്‍ മേഘവിസ്‌ഫോടനം ഉണ്ടായത്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മണാലി ദാദിയ ഗ്രാമത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ തകര്‍ന്നു.

Read Also: പത്തുകാണി വനമേഖലയിൽ ഭീതി പരത്തിയ കടുവയെ പിടികൂടി

മലഗി ദാദിയാത്തിലെ വസ്തുവകകള്‍ക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. ഗിരി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതായും അധികൃതര്‍ അറിയിച്ചു. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ദേശീയ പാത-707-ന്റെ ഒരു ഭാഗം അടച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button