ThiruvananthapuramLatest NewsKeralaNattuvarthaNews

പത്തുകാണി വനമേഖലയിൽ ഭീതി പരത്തിയ കടുവയെ പിടികൂടി

ക​ന്യാ​കു​മാ​രി ഫോ​റ​സ്റ്റ് വ​കു​പ്പി​ന്റെ കീ​ഴി​ൽ മു​തു​മ​ല​യി​ൽ നി​ന്ന്​ വ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​വും എ​ലൈ​റ്റ് സേ​ന വി​ഭാ​ഗ​വും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു

നാ​ഗ​ർ​കോ​വി​ൽ: ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ പേ​ച്ചി​പ്പാ​റ​ക്കു​സ​മീ​പം വ​ന​മേ​ഖ​ല​യി​ൽ ഭീ​തി പ​ട​ർ​ത്തി​യ കടുവയെ പി​ടി​കൂടി. റ​ബ​ർ​തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ​യും ആ​ദി​വാ​സി ജ​ന​തയെ​യും ക​ഴി​ഞ്ഞ ഒ​രു മാ​സ​കാ​ല​ത്തോ​ളം ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി​യ കടുവയാ​ണി​ത്. കടുവ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ രാ​ത്രി​യി​ൽ വ​ന്ന്​ ആ​ക്ര​മി​ച്ചിരു​ന്നു.

Read Also : പ്രവാസിയുവതിയെ മദ്യംനൽകി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി: രണ്ട് പേർക്കെതിരേ കേസ് 

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പ​ത്തു​കാ​ണി ഭാ​ഗ​ത്ത് ക​ല്ല​റ​വ​യ​ലി​ൽ ഗു​ഹ​യി​ൽ പ​തു​ങ്ങി​യി​രു​ന്ന കടുവയെ ക​ന്യാ​കു​മാ​രി ഫോ​റ​സ്റ്റ് വ​കു​പ്പി​ന്റെ കീ​ഴി​ൽ മു​തു​മ​ല​യി​ൽ നി​ന്ന്​ വ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​വും എ​ലൈ​റ്റ് സേ​ന വി​ഭാ​ഗ​വും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കടുവയു​ടെ ആ​രോ​ഗ്യം പ​രി​ശോ​ധി​ച്ച ശേ​ഷം ഭാ​വി​കാ​ര്യ​ത്തെ​ക്കു​റി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് ഡി.​എ​ഫ്.​ഒ ഇ​ള​യ​രാ​ജ പ​റ​ഞ്ഞു.

Read Also : ആരോഗ്യ പ്രശ്‌നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ച് കളിയാക്കി, രേഷ്മയുടെ കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി നൗഷാദ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button