Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsIndia

‘കേരളത്തില്‍ ഭരണമാറ്റം അനിവാര്യം’: അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അനില്‍ ആന്‍റണി

ഡല്‍ഹി: കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്നും ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്‍റണി. കേരളത്തിലെ സർക്കാർ വ്യാപകമായ അഴിമതിയിലും വിഭാഗീയതയിലും മുങ്ങിക്കിടക്കുകയാണെന്നും ജനക്ഷേമത്തിന് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും അനില്‍ ആന്‍റണി കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ ഏഴ് വർഷത്തിനിടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികൾക്കാണ് സംസ്ഥാനം സാക്ഷിയായത്. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതിൽ പോലും അഴിമതിയുണ്ടായി. ഇതേ ഭരണകാലത്താണ് സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിന് പോലും പങ്കുണ്ടെന്ന ആരോപണം ഉയർന്നത്. സംസ്ഥാനത്ത് വർഗീയത വലിയ തോതിൽ വർധിച്ചു,’ അനില്‍ ആന്‍റണി വ്യക്തമാക്കി.

‘കർത്താ കള്ളക്കടത്തുകാരനല്ല’: കരിമണൽ കമ്പനിയിൽ നിന്ന് യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്ന് വിഡി സതീശൻ

ഓരോ വര്‍ഷവും പുതിയ അഴിമതിക്കഥകളാണ് നാം കേൾക്കുന്നത്. ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണവും ഉയർന്നുവരുന്നത്. ട്രേഡ് യൂണിയൻ നേതാക്കളും രാഷ്ട്രീയക്കാരും മാധ്യമസ്ഥാപനങ്ങളും പണം വാങ്ങിയവരുടെ കൂട്ടത്തിലുണ്ട്. സംസ്ഥാന ജനങ്ങളുടെ ക്ഷേമത്തിനായി കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണ്,’ അനില്‍ ആന്‍റണി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിനെ തൂത്തെറിഞ്ഞ് ജനങ്ങൾ ബിജെപിയെ അധികാരത്തിലെത്തിക്കുമെന്ന് വിശ്വസിക്കുന്നു എന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button