തൃപ്പൂണിത്തുറ: വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ നാലു യുവാക്കൾ എക്സൈസ് പിടിയിൽ. തെക്കൻ പറവൂർ കൊട്ടിപ്പറമ്പ് വീട്ടിൽ ശ്രീഹരി (23), തിരുവനന്തപുരം പിരപ്പൻകോട് സ്വദേശി സച്ചിൻ ജാവദ് (23), കൊല്ലം കാവനാട് സ്വദേശി സിദ്ധാർഥ് എസ്. ശ്രീധർ (22), ഉദയംപേരൂർ കുറുപ്പനേഴത്ത് വീട്ടിൽ കെ.ബി. അതുൽ (23) എന്നിവരാണ് പിടിയിലായത്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ആണ് പ്രതികൾ പിടിയിലായത്. ഉദയംപേരൂർ കൊച്ചുപള്ളിയിലെ വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ ഇവരിൽനിന്നു മാരക മയക്കുമരുന്നായ 14.62 ഗ്രാം മെത്താംഫിറ്റമിനും 114 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ വി. കലാധരന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ. പ്രസന്നൻ, പി.എസ്. രവി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. ഉണ്ണിക്കുട്ടൻ, എം.ബൈജു, ടി.കെ. രതീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ എസ്. നെസ്ലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments