Latest NewsNewsCrime

പട്ടികളുടെ വിസര്‍ജ്യം തീറ്റിച്ചു, ക്രൂരമായ മർദ്ദനം, ചങ്ങലക്കിട്ടു: വീട്ടുജോലിക്കിടെ സിതി നേരിട്ടത് കൊടും ക്രൂരത

2022 ഏപ്രിലിലാണ് സിതി വീട്ടുജോലിക്കെത്തിയത്.

ജക്കാര്‍ത്ത: കടബാധ്യതകളില്‍ പെട്ട് ഉഴലുന്ന മാതാപിതാക്കളെ സഹായിക്കുന്നതിനായി വീട്ടു ജോലിയ്ക്ക് പോയയിടത്ത് യുവതി നേരിട്ടത് കൊടും ക്രൂരത. സ്വന്തം നാടായ ജാവയില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് കഴിഞ്ഞ വര്‍ഷം വീട്ടുജോലിക്ക് പോയ സിതി ഖോടിമാഹ് എന്ന ഇരുപത്തിനാലുകാരിയാണ് കഠിന പീഡനം നേരിട്ടത്.

READ ALSO: വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വോൾവോ സി40 റീചാർജ് എത്തുന്നു, വിലയും സവിശേഷതയും അറിയാം

‘ഫേസ്ബുക്ക് വഴി വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ടാണ് ജോലിയ്ക്ക് പോയത്. എന്നാൽ, ജോലിക്കിടെ ബലാത്സംഗത്തിനു ഇരയായി. ആദ്യം തുറന്നുപറയാൻ പേടിയായിരുന്നു. പൊലീസില്‍ വിവരമറിയിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിന് മറ്റൊരു കേസ് നല്‍കാൻ പറഞ്ഞത്. എനിക്ക് സംഭവിച്ചത് വെച്ച്‌ നോക്കുമ്പോള്‍ അവരുടെ തടവുശിക്ഷ നിസ്സാരമാണ്’. – സിതി പറയുന്നു.

ഇന്തോനേഷ്യയില്‍ നൂറുകണക്കിന് വീട്ടുജോലിക്കാരാണ് ഇത്തരത്തില്‍ പീഡനമനുഭവിക്കുന്നതെന്നാണ് റിപ്പോർട്ട്. 2022 ഏപ്രിലിലാണ് സിതി വീട്ടുജോലിക്കെത്തിയത്. ആഴ്ചകള്‍ക്കു ശേഷം അവളില്‍ മോഷണക്കുറ്റം ആരോപിച്ചു പീഡിപ്പിച്ചു. ‘പട്ടികളുടെ മൂത്രവും വിസര്‍ജ്യവും ഭക്ഷിക്കാൻ നിര്‍ബന്ധിച്ചു. തിളച്ച വെള്ളം ദേഹത്ത് ഒഴിച്ചു. പിന്നീട് പട്ടിക്കൂട്ടില്‍ ചങ്ങലക്കിട്ടു.’- പൊട്ടിക്കരഞ്ഞുകൊണ്ട്‌ സീതി പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button