Latest NewsKeralaNews

കാര്‍ തീ പിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

കാറുകള്‍ക്ക് തീപിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ ആകാം, എന്ത് തരത്തിലുള്ള മുന്‍കരുതലുകളാണ് ഇത്തരത്തിലുള്ള അപകടങ്ങളെ തടയാന്‍ വേണ്ടത്. ഈ വിഷയത്തിലൊരു അഭിപ്രായം വ്യക്തമാക്കുകയാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മുന്‍ പ്രൊഫസറും ഐഐടി ചെന്നൈ പൂര്‍വ വിദ്യാര്‍ത്ഥിയുമായ രാജീവ്.

Read Also: പോ​ക്സോ കേ​സി​ൽ ജ​യി​ൽ ശി​ക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും പീഡനം: 22കാരൻ പിടിയിൽ

വാഹനങ്ങളുടെ സ്ഥിരം മെയിന്റനന്‍സ് ചെയ്യാത്തതാണ് പലപ്പോഴും കാറുകള്‍ക്ക് തീപിടിക്കുന്നതിന് പ്രധാന കാരണമായി കാണപ്പെടുന്നതെന്ന് രാജീവ് പറയുന്നു.

കാറുകളില്‍ റെഗുലര്‍ മെയിന്റന്‍സ് ആവശ്യമായി വരാറുണ്ട്. കാറ് വളരെ ലളിതമായി തോന്നുമെങ്കിലും കാറിനകത്ത് കോംപ്ലിക്കേറ്റഡായുള്ള സിസ്റ്റമുണ്ട്. വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ അവ കൃത്യമായി ചെയ്യാത്തതാണ് ഒരു കാരണം. ഉദാഹരണത്തിന്, ഓയില്‍ ലെവല്‍ നോക്കണം. കൂളെന്റിന് ലെവലുണ്ട്. അത് പരിശോധിക്കണം. കൂടാതെ ലൂബ്രിക്കേറ്റിംഗ് ഓയില്‍ എന്നിവയുടെ ലെവല്‍ പരിശോധിക്കല്‍ നിര്‍ബന്ധമാണ്. കാരണം ഇതിലെ എല്ലാ ഭാഗങ്ങളും മൂവ് ചെയ്യുന്നതാണ്. മൂവ് ചെയ്യുന്നതിനനുസരിച്ച് ചൂടാവും. ചൂട് പരമാവധി നിയന്ത്രിക്കുന്നത് കൂളെന്റും ലൂബ്രിക്കേറ്റിംഗ് ഓയിലുമാണ്. ഇവ കൃത്യമായി പരിശോധിക്കുന്നില്ലെങ്കില്‍ ആ ഏരിയ ചൂടായി തീ പിടിക്കാന്‍ സാധ്യതയുണ്ട്.

ലോ ക്വാളിറ്റിയില്‍ അഡീഷണലായി കാറിനകത്ത് നടത്തുന്ന ഇലക്ട്രിക്കല്‍ ഫിറ്റിംഗുകള്‍ അപകടകരമാണ്. കമ്പനിയുടേതല്ലാതെ പ്രത്യേകമായി ചെയ്യുന്ന വളരെ ലോ ക്വാളിറ്റിയിലുള്ള ക്യാമറകള്‍ ഉള്‍പ്പെടെ പ്രശ്നമാണ്. ഇത്തരത്തിലുള്ള വയറിംഗുകള്‍ കണക്റ്റ് ചെയ്യുന്നത് കമ്പനി വയറിങ്ങിലെ ഇന്‍സുലേഷന്‍ കട്ട് ചെയ്താണ്. എന്നാലത് പ്രോപ്പറായി ഇന്‍സുലേറ്റ് ചെയ്യാതിരിക്കുന്നത് അതിലൂടെയുള്ള കറന്റ് കൂടുതലാവുകയോ ചെയ്താല്‍ വയര്‍ ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വാഹനങ്ങള്‍ കത്താന്‍ കാരണമാവാം. കൂടാതെ ഫ്യുവല്‍ സിസ്റ്റത്തിന്റെ പ്രശ്നം. എഞ്ചിന്‍ സ്റ്റാര്‍ട്ടായി ഓടിക്കഴിഞ്ഞാല്‍ വണ്ടിയുടെ എഞ്ചിന്‍ കേബിള്‍ ചൂടായിക്കഴിയും. ആ ചൂടില്‍ പെട്രോള്‍ വളരെ പെട്ടെന്ന് കത്താന്‍ സാധ്യതയുണ്ട്. ഈ സാധ്യത മുന്‍കൂട്ടി അറിയാന്‍ കഴിയും. വണ്ടിയെടുക്കുമ്പോള്‍ ഓയില്‍ തുളുമ്പി കിടക്കുക, അല്ലെങ്കില്‍ ഫ്യൂസ് ഇടക്കിടെ പോവുകയൊക്കെ കണ്ടാല്‍ വാഹനങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

ഫ്യൂസുകള്‍ സാധാരണ ഗതിയില്‍ പോവാറില്ല. അത് ഷോര്‍ട്ട് ആവുന്നത് കൊണ്ടാണ് പോവുന്നത്. ഇങ്ങനെ ശ്രദ്ധയില്‍ കണ്ടാല്‍ പെട്ടെന്ന് അത് മാറ്റിയിടണം. അത് പരിശോധിച്ച് ഷോര്‍ട്ട് ഉണ്ടോന്ന് നോക്കണം. വാഹനങ്ങള്‍ കത്തുന്നതിന് ഇലക്ട്രിക്കലാണ് പ്രധാനപ്പെട്ട കാരണമെങ്കിലും മറ്റനേകം കാരണങ്ങളുമുണ്ട്.

ഡോറിന്റെ ലോക്ക് ഇലക്ട്രിക്കല്‍ സിസ്റ്റമാണ്. വണ്ടി എടുക്കുമ്പോള്‍ തന്നെ പലപ്പോഴും ഇലക്ട്രിക്കല്‍ സിസ്റ്റമുപയോഗിച്ച് വണ്ടി ലോക്ക് ചെയ്ത് വെക്കുന്നതാണ് പതിവ്. വാഹനം കത്തുമ്പോള്‍ ഇലക്ട്രിക്കല്‍ സിസ്റ്റം മുഴുവനായും പരാജയപ്പെടും. ആ സമയത്ത് വാഹനം പ്രെസ് ചെയ്താല്‍ ഡോര്‍ തുറക്കില്ല. അതുകൊണ്ടാണ് അപകടത്തില്‍ പെടുന്നവര്‍ കാറില്‍ കുടുങ്ങുന്ന സാഹചര്യം ഉണ്ടാവുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button