
വയനാട്: പുല്‍പ്പള്ളിയില്‍ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയിലായി. മുക്കം കുമാരനല്ലൂര്‍ സ്വദേശി ചേപ്പാലി വീട്ടില്‍ യൂനസ് (45) എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂര്‍, മരക്കടവ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് യൂനസ് പിടിയിലായത്.
ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് അശോക് കുമാര്‍, പ്രവന്റീവ് ഓഫീസര്‍ എംഎ സുനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പിപി ശിവന്‍, പിആര്‍ വിനോദ്, എംബി ഷെഫീഖ്, ആര്‍സി ബാബു എന്നിവരും ഉണ്ടായിരുന്നു.
Post Your Comments