കോഴിക്കോട്: കൂമ്പാറയില് എംഡിഎംഎ വില്‍പ്പനയ്ക്കിടെ ടിപ്പര്‍ ലോറി ഡ്രൈവര്‍ പൊലീസ് പിടിയിൽ. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്.
Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി രാവണനെ പോലെ, മോദിയുടെ അഹങ്കാരം ഇന്ത്യയെ പൊള്ളിക്കുന്നു: രാഹുല്‍ ഗാന്ധി
കൂമ്പാറയില് മാതാ ക്രഷറിന്റെ സമീപത്തു നടന്ന വാഹന പരിശോധനയിലാണ് 1.99 ഗ്രാം എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്. ഇയാളുടെ ലോറിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രദേശത്ത് സ്കൂളുകള്‍ കേന്ദ്രീകരിച്ചു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്പന വ്യാപകമാകുന്നുണ്ടെന്ന പരാതിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. പിടിയിലായ ഷൗക്കത്ത് സ്കൂള്‍ കുട്ടികള്‍ക്കടക്കം ലഹരിമരുന്ന് നല്‍കിയതായി പൊലീസ് പറഞ്ഞു.
രണ്ടാഴ്ച മുന്‍പു കള്ളിപ്പാറ സ്വദേശിയെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ പരിശോധനയിലാണ് ഷൗക്കത്തിനെ പിടികൂടിയത്. എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി വില്പന നടത്തുകയാണ് ഇയാളുടെ രീതി. വില്പനയ്ക്കുള്ള ചെറിയ പാക്കറ്റുകളും വാഹനത്തില്‍നിന്നു കണ്ടെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എസ്ഐ വ്യക്തമാക്കി.
തിരുവമ്പാടി എസ്ഐ ഇകെ രമ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments