കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിന് പിന്നാലെ ജൂറി അംഗമായ നേമം പുഷ്പരാജിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. സംവിധായകൻ വിനയനുമായി പുഷ്പരാജ് സംസാരിക്കുന്നതിന്റെ ഓഡിയോ ആയിരുന്നു പുറത്തുവന്നിരുന്നത്. പുറത്തുവന്ന ശബ്ദരേഖയിൽ പ്രതികരിച്ച് നേമം പുഷ്പരാജ്. വിനയനുമായുള്ള ശബ്ദരേഖയിലെ ശബ്ദം തന്റേത് തന്നെയെന്ന് നേമം പുഷ്പരാജ് അറിയിച്ചു. റിപ്പോർട്ടർ ടിവിയോട് ആയിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.
ഫിലിം അവാർഡ് നിർണയത്തിൽ ബാഹ്യമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും രഞ്ജിത്ത് ഇടപെട്ടിരുന്നുവെന്നും നേമം പുഷ്പരാജ് വെളിപ്പെടുത്തി. പക്ഷേ അവാർഡിൽ അത് പ്രതിഫലിച്ചിട്ടില്ല. ജൂറിയുടെ തീരുമാനം മാത്രമാണ് നടപ്പിലായത്. ജൂറിയുടെ നിശ്ചയദാർഢ്യം കൊണ്ടാണ് ബാഹ്യ ഇടപെടൽ ഫലം കാണാതെ പോയതെന്നും അവാർഡ് പുനഃപരിശോധിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ട്’ ചവറ് സിനിമയാണെന്നും പുരസ്കാര നിർണയത്തിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. ചലച്ചിത്ര പുരസ്കാര നിർണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കിൽ സംവിധായകൻ വിനയന് നിയമപരമായി സമീപിക്കാമെന്ന് മന്ത്രി സജി ചെറിയാൻ നേരത്തെ പറഞ്ഞിരുന്നു. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന വിനയൻ്റെ അരോപണം തെളിയിക്കുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
Post Your Comments