പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസില്‍ സ്ത്രീകളെ ശല്യം ചെയ്യാന്‍ ശ്രമിച്ച രണ്ടു കേസുകളിലായി രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായി. അടൂരിൽ കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ച തിരുവനന്തപുരം ഐജി ഓഫീസിലെ ജീവനക്കാരനായ സതീഷിനെയാണ് അറസ്റ്റ് ചെയ്തത്. അടൂർ പൊലീസ് ആണ് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. ഇടുക്കി സ്വദേശിയാണ് അറസ്റ്റിലായ സതീഷ്.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം നടന്നത്. യാത്രാമധ്യേ യുവതി അടൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി കെ.എസ്.ആർ.ടി.സി ബസിൽ നിന്നും സതീഷിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഐജി ഓഫീസിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് തസ്തികയിലാണ് സതീഷ് ജോലി ചെയ്യുന്നത്.
പത്തനംതിട്ട ആനന്ദപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ പത്തനാപുരം സ്വദേശി ഷെമീർ ആണ് അറസ്റ്റിലായത്. പെൺകുട്ടി വിവരം അടൂർ പൊലീസിൽ വിളിച്ചറിയിക്കുകയും ബസിൽ നിന്നും ഷെമീറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Post Your Comments