ErnakulamNattuvarthaLatest NewsKeralaNews

പട്ടാപ്പകൽ യുവതിയെ നടുറോഡിൽ കടന്നുപിടിച്ചു: യുവാവ് അറസ്റ്റിൽ

തമിഴ്‌നാട് കടലൂർ സ്വദേശി ബാബു(36)വാണ്​ അറസ്റ്റിലായത്

കൊച്ചി: പട്ടാപ്പകൽ യുവതിയെ നടുറോഡിൽ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് കടലൂർ സ്വദേശി ബാബു(36)വാണ്​ അറസ്റ്റിലായത്. നോർത്ത് പൊലീസാണ് പിടികൂടിയത്.

Read Also : വീതികുറഞ്ഞ റോഡിൽ എതിരേവന്ന ടിപ്പറിന് സൈഡ് കൊടുക്കവേ റോഡിടിഞ്ഞു: ലോറിയുടമയ്ക്ക് 26,000 രൂപ പിഴയിട്ട് പൊതുമരാമത്തുവകുപ്പ്

ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കലൂർ ജങ്ഷനിലാണ് സംഭവം നടന്നത്. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് കലൂർ കതൃക്കടവ് റോഡിലൂടെ പോകുകയായിരുന്നു യുവതിയെ ആണ് യുവാവ് കടന്നുപിടിച്ചത്. ഒച്ചവെച്ചപ്പോൾ പിടിവിട്ട് ഇയാൾ ഓടി. തുടർന്ന്, യുവതി നോർത്ത് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.

Read Also : പ്രമേഹം മൂലം ശരീരം ശോഷിക്കുന്നോ? മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്

സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ കലൂർ ഭാഗത്ത് നിന്ന് രാത്രി പത്തോടെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button