ന്യൂഡല്‍ഹി: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നും ആരോപിച്ചാണ് ഹർജി നല്‍കിയിരിക്കുന്നത്. സംവിധായകൻ വിനയൻ അടക്കമുള്ളവർ ഇതിനെതിരെ തെളിവുകളുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
Post Your Comments