
തിരുവനന്തപുരം: മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ പ്രതികാരമായി പിതാവിനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തിരുവനന്തപുരത്താണ് സംഭവം. അമ്പലത്തിൻ കാല രാജുവിനെ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കിച്ചു എന്ന ഗുണ്ട് റാവു ആണ് പൊലീസിന്റെ പിടിയിലായത്. മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം നടത്തിയത്. ജനലിലൂടെ രാജുവിന്റെ മുറിയിലേക്ക് പ്രതി പാമ്പിനെ ഏറിയുകയായിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാജുവിന്റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് രാജുവിനെ കൊല്ലാൻ പ്രതി ശ്രമിച്ചത്.
Read Also: അതിർത്തി പ്രശ്‌നം: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി എസ് ജയശങ്കർ
Post Your Comments