Latest NewsKeralaNews

ചെക്‌പോസ്റ്റിൽ കുഴൽപ്പണ വേട്ട: 48 ലക്ഷം രൂപ പിടിച്ചെടുത്തു

തിരുവനന്തപുരം: ചെക്‌പോസ്റ്റിൽ വൻ കുഴൽപ്പണണ വേട്ട. വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റിലാണ് കുഴൽപ്പണം പിടികൂടിയത്. എക്സൈസ് ഇൻസ്‌പെക്ടർ പ്രദീപ് വി എസും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നാണ് രേഖകൾ ഇല്ലാതെ 48,90500 രൂപ കണ്ടെടുത്തത്.

Read Also: കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പാടുപെടുകയാണോ? നിങ്ങൾക്ക് ഡിസാനിയ ഉണ്ടാകാം: വിശദമായി മനസിലാക്കാം

സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം കല്ലൂർ സ്വദേശി അബ്ദുൾ റഹ്മാൻ, മൂവാറ്റുപുഴ ആവോലി സ്വദേശി കാമിൽ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് തൊണ്ടിയോടൊപ്പം വാളയാർ പോലീസിന് കൈമാറി. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഷാനവാസ് പി എം, ഫ്രാൻസിസ് സി ജെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈബു , രതീഷ് , ജോസ് പ്രകാശ് എന്നിവരുമുണ്ടായിരുന്നു.

Read Also: ചൂടുള്ള ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ ആരോഗ്യത്തിന് അത്ഭുതകരമായ ഫലങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button