Latest NewsKeralaNews

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച: ഒരു കോടിയുടെ സ്വര്‍ണവും എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടു, സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ചിങ്ങവനം കുറിച്ചി മന്ദിരം കവലയിലെ സുധ ഫൈനാൻസ് എന്ന സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും എട്ട് ലക്ഷം രൂപയും നഷ്ടമായെന്നാണ് വിവരം.

ശനിയാഴ്ച വൈകീട്ട് അടച്ച സ്ഥാപനം തിങ്കളാഴ്ച തുറന്നപ്പോളാണ് മോഷണവിവരം പുറത്തറിയുന്നത്. രാവിലെ സ്ഥാപനം വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് പൂട്ട് പൊളിച്ചനിലയിൽ കണ്ടത്. ഇതോടെ ഉടമയെ വിവരമറിയിക്കുകയായിരുന്നു.

ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്താണ് പണവും സ്വർണവും കവർന്നതെന്നാണ് പ്രാഥമികനിഗമനം. സ്ഥാപനത്തിലേക്കുള്ള കോണിപ്പടികളിലും ചുമരിലും സോപ്പുപൊടി വിതറിയ നിലയിലാണ്.

കോട്ടയം പോളച്ചിറ സ്വദേശി പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് സുധ ഫൈനാൻസ്. വിവരമറിഞ്ഞ് കോട്ടയം എസ്പി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button