KeralaLatest NewsNews

കര്‍ഷകന് മുന്നറിയിപ്പ് നല്‍കാതെ കുലച്ച നാനൂറിലധികം വാഴകള്‍ നിമിഷനേരംകൊണ്ട് വെട്ടിനിരത്തി കെഎസ്ഇബിയുടെ ക്രൂരത

കോതമംഗലം: കര്‍ഷകന് മുന്നറിയിപ്പ് നല്‍കാതെ, കൃഷി ചെയ്ത വാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബിയുടെ ക്രൂരത. എറണാകുളം കോതമംഗലം പുതുപ്പാടി സ്വദേശിയായ തോമസ് എന്നയാളുടെ കൃഷിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്. കുലച്ചുനില്‍ക്കുന്ന നാനൂറിലധികം വാഴകളാണ് നിമിഷനേരംകൊണ്ട് വെട്ടിനിരത്തിയത്. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാഴകള്‍ നശിപ്പിച്ചത്.

Read Also: ആശുപത്രിയിലെ കൊലപാതക ശ്രമം: സ്നേഹയുടെ ഭർത്താവ് അരുണിനെ വീണ്ടും ചോദ്യം ചെയ്യുന്നു

ഓണവിപണി മുന്നില്‍കണ്ടാണ് കര്‍ഷകന്‍ കൃഷിയിറക്കിയത്. വാരപ്പെട്ടിയില്‍ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെഎസ്ഇബി ജീവനക്കാര്‍ വെട്ടിനശിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. രണ്ടര ഏക്കറില്‍ 1600 ഏത്തവാഴകളാണുള്ളത്. ഇതില്‍ അര ഏക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. മൂലമറ്റത്ത് നിന്നെത്തിയ കെഎസ്ഇബി ജീവനക്കാരാണ് വാഴകള്‍ വെട്ടിയതെന്ന് കര്‍ഷകന്‍ പറയുന്നു.

വര്‍ഷങ്ങളായി കൃഷി ചെയ്തു വരുന്ന സ്ഥലമാണിത്. പല പ്രാവശ്യവും വാഴകള്‍ കൃഷി ചെയ്തിട്ടുണ്ട്. ഇതിനു മുമ്പൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കര്‍ഷകന്‍ വ്യക്തമാക്കി. അതേസമയം കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടി അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പ്രതികരിച്ചു.

ഹൈടെന്‍ഷര്‍ ലൈനിന് കീഴില്‍ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്‌നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാന്‍ പാടില്ലായെങ്കില്‍ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകള്‍ വില്‍ക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കര്‍ഷകന്റെ അധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button