തിരുവനന്തപുരം: സൗദി അറേബ്യ സന്ദർശനത്തിനിടെ ബാങ്ക് വിളി കേട്ടില്ലെന്ന പരാമർശം പിൻവലിച്ച മന്ത്രി സജി ചെറിയാന്റെ നടപടിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സൗദി അറേബ്യ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട് പ്രസ്താവനയിൽ മാപ്പു പറയാനും പറഞ്ഞത് പിൻവലിക്കാനും മന്ത്രി സജി ചെറിയാന് ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Read Also: ‘വാഴ വെട്ടിയത് മനുഷ്യജീവന് ഭീഷണിയായതിനാല്‍: കെഎസ്ഇബിയുടെ വാഴ വെട്ടില്‍ വിശദീകരണവുമായി മന്ത്രി
മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പ്രസ്താവനയായിട്ടുപോലും സജി ചെറിയാന് പറഞ്ഞത് വിഴുങ്ങേണ്ടിവന്നു. ഗണപതിനിന്ദ നടത്തിയ ഷംസീർ പറഞ്ഞതിൽ ഉറച്ചുതന്നെ നിൽക്കുന്നു. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നർത്ഥം. ഇടതുപക്ഷ(ച്ച) തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജി ചെറിയാന്റെ ഫേസ്ബുക്ക് കുറിപ്പും കെ സുരേന്ദ്രൻ ഷെയർ ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
മാപ്പു പറയാനും പറഞ്ഞത് പിൻവലിക്കാനും ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ല. മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പ്രസ്താവനയായിട്ടുപോലും സജി ചെറിയാന് പറഞ്ഞതു വിഴുങ്ങേണ്ടിവന്നു. ഗണപതിനിന്ദ നടത്തിയ ഷംസീർ പറഞ്ഞതിൽ ഉറച്ചുതന്നെ നിൽക്കുന്നു. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നർത്ഥം. ഇടതുപക്ഷ(ച്ച) മുന്നണിതന്നെ…
Post Your Comments