വിവോ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 5ജി ഹാൻഡ്സെറ്റായ വിവോ വി29 പ്രോ ഉടൻ വിപണിയിൽ എത്തും. ഡിസൈനിലും ഫീച്ചറുകളിലും വ്യത്യസ്ഥത പുലർത്തിയാണ് വിവോ വി29 പ്രോ വിപണികൾ എത്തുക. മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ ഹാൻഡ്സെറ്റ്. വിവോ വി29 പ്രോയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.7 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും, 1080×2400 പിക്സൽ റെസലൂഷനും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 8200 MT6896Z ചിപ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 ആണ്.
Also Read: നിങ്ങളുടെ നിസ്സഹയാവസ്ഥയാണ് അവർ ചൂഷണം ചെയ്യുന്നത്: മുന്നറിയിപ്പുമായി അധികൃതർ
64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് പിന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. 50 മെഗാപിക്സലാണ് സെൽഫി ക്യാമറ. 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കുന്ന വിവോ വി29 പ്രോയുടെ യഥാർത്ഥ വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, 43,990 രൂപ പ്രതീക്ഷിക്കാവുന്നതാണ്.
Post Your Comments