
കണ്ണിന് ചുറ്റുമുള്ള കറുപ്പ്, മുഖക്കുരു, ഡാർക്ക് സർക്കിൾസ് ഇങ്ങനെ നിരവധി ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാം. ഏറ്റവും കൂടുതൽ വെയിലേൽക്കുന്ന ഭാഗങ്ങളിലൊന്നാണ് മുഖം. പ്രത്യേക ശ്രദ്ധ തന്നെ മുഖത്തിന് നൽകേണ്ടതുണ്ട്. പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ ചർമ്മ പ്രശ്നങ്ങളെ അകറ്റുന്നതാണ് കൂടുതൽ നല്ലത്. ചർമ്മപ്രശ്നങ്ങൾ തടയുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകളെ കുറിച്ചാണ് താഴേ പറയുന്നത്.
ഓറഞ്ച് പൊടിച്ചത് ഒരു സ്പൂൺ, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു സ്പൂൺ തേൻ എന്നിവ കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 10 മിനുട്ടിന് ശേഷം റോസ് വാട്ടർ ഉപയോഗിച്ച് മുഖം കഴുകി കളയാം. വെയിലേറ്റ് പാട് മാറാൻ മികച്ചതാണ് ഈ ഫേസ് പാക്ക്.
വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ ഓറഞ്ച്, ഹൈപ്പർപിഗ്മെന്റേഷൻ, ചുളിവുകൾ തുടങ്ങിയ ലക്ഷണങ്ങളെ നിയന്ത്രിക്കാനും കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിച്ച് ദൃഢമായ ചർമ്മം എളുപ്പത്തിൽ ലഭിക്കാനും ഈ പാക്ക് സഹായിക്കുന്നു.
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് കൊളാജന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ ചർമ്മത്തിന്റെ ടോണും ഘടനയും തുല്യമാക്കാൻ ചർമ്മത്തെ സഹായിക്കുന്നു.
ഒരു ടീസ്പൂൺ കറ്റാർവാഴ നീരിൽ ഒരു ടീസ്പൂൺ തൈരും അര ടീസ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായിക്കും. കറ്റാർ വാഴ ജെല്ലിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇതിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. ഇതിൽ ആന്റിമൈക്രോബയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കാനും കറ്റാർവാഴ ജെൽ സഹായകമാണ്.
Post Your Comments