Article

വരാന്‍ പോകുന്ന 10 വര്‍ഷം ഇന്ത്യന്‍ പുരോഗതിയുടെ സുവര്‍ണകാലഘട്ടമെന്ന് വിലയിരുത്തല്‍

ആധുനിക ഇന്ത്യ പുരോഗതിയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.
ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, ഇ-കൊമേഴ്‌സ്, മാനുഫാക്ചറിംഗ് തുടങ്ങിയ പ്രധാന മേഖലകളില് അടുത്ത 10 വര്‍ഷം ഇന്ത്യയുടെ സുവര്‍ണ കാലഘട്ടമായിരിക്കുമെന്നാണ് യുഎസ് ആസ്ഥാനമായ ഒരു പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് പറഞ്ഞത്.

Read Also: 9 മാസം മുൻപ് നിക്കാഹ്, അന്ന് മുതൽ ക്രൂരമർദ്ദനം: കോഴിക്കോട് നവവധുവിന്റെ ഇരുകാലുകളും കയ്യും തല്ലിയൊടിച്ച് ഭർത്താവ്

കൊറോണ വൈറസ് മഹാമാരിക്ക് ശേഷം ഇന്ത്യയ്ക്ക് 20 ബില്യണ്‍ യുഎസ് ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങി.

ഐ.ടി കയറ്റുമതിയിലും അടിസ്ഥാന വികസന സൗകര്യ മേഖല , നിര്‍മ്മാണ, വാഹന, ഫാര്‍മസ്യൂട്ടിക്കല്‍  രംഗങ്ങളിലുണ്ടായ വളര്‍ച്ച എന്നിവ കോവിഡ്കാലത്തുപോലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു കരുത്തുപകര്‍ന്നു. സൗദി അറേബ്യ 2021-22 കാലത്ത് ക്രൂഡോയില്‍ കയറ്റുമതിയിലൂടെ നേടിയതിനെക്കാള്‍ ഉയര്‍ന്ന വരുമാനമാണ് ഇതേകാലയളവില്‍ ഇന്ത്യ ഐ.ടി. രംഗത്തെ സേവനകയറ്റുമതിയിലൂടെ നേടിയത്. വികസിതരാഷ്ട്രങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്ന ചൈന പ്ലസ്‌വണ്‍ നയം ഇന്ത്യക്കനുകൂലമായിത്തീര്‍ന്നിട്ടുണ്ട്.

ഇന്ത്യയ്ക്ക് 570 ബില്യണ്‍ ഡോളറിനു മുകളില്‍ വിദേശനാണയ കരുതല്‍ ശേഖരമുണ്ട്. സാമ്പത്തികമായി നാം ഭദ്രമായ നിലയിലാണ്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവുംവലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് നമ്മുടേത്. ഒരു ബില്യണ്‍ ഡോളറിനു മുകളില്‍ വിപണിമൂല്യമുള്ള യൂണികോണുകളുടെ സ്‌ഫോടനാത്മകമായ വളര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തിയേകുന്നു.

1947ല്‍ 103 ബില്യണ്‍ ഡോളര്‍ ആയിരുന്ന ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ഇപ്പോള്‍ മൂന്ന് ട്രില്യണ്‍ ഡോളറാണ്. ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യസ്ഥയാണ് നമ്മുടേത് വാങ്ങല്‍ ശേഷിയില്‍ മൂന്നാമത്തേത്. ഭക്ഷ്യധാന്യ ഉത്പാദനം 1947-ലെ 54.92 മില്യണ്‍  ടണ്ണില്‍ നിന്ന് ആറുമടങ്ങ് വര്‍ധിച്ച് 2021-22ല്‍ 305.44 മില്യണ്‍ ടണ്ണായി ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യ 2027-ഓടെ അഞ്ച് ട്രില്യണ്‍ ഡോളറിന്റെയും 2030-ഓടെ ഏഴ്-എട്ട് ട്രില്യണ്‍ ഡോളറിന്റെയും 2040-ഓടെ 20 ട്രില്യണ്‍ ഡോളറിന്റെയും സമ്പദ് വ്യവസ്ഥയായി മാറുന്നതോടെ വളര്‍ച്ചയുള്ള ഒരു വന്‍ സാമ്പത്തികശക്തിയായിത്തീരുമെന്നാണ് വിലയിരുത്തല്‍

shortlink

Related Articles

Post Your Comments


Back to top button