Latest NewsIndiaNews

അതിർത്തിയിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടി: ഒരു ഭീകരനെ വധിച്ചു

കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ അതിർത്തി മേഖലയിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടിയിരുന്നു

അതിർത്തിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. രജൗരിയിലെ ബുദാൽ മേഖലയിലെ ഗുന്ദ ഗവാസ് മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ അതിർത്തി മേഖലയിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടിയിരുന്നു. കുൽഗാമിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രജൗരിയിൽ വീണ്ടും ഏറ്റുമുട്ടൽ നടന്നത്.

കുൽഗാമിലെ ഹലാൻ വനമേഖലയിൽ കൂടുതൽ ഭീകരരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് ഏറ്റുമുട്ടൽ ശക്തമാക്കിയത്. ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തതോടെയാണ് സംഘർഷം ഏറ്റുമുട്ടലിൽ കലാശിച്ചത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, മരണത്തിന് കീഴടങ്ങുകയായിരുന്നു.

Also Read: ഹരിയാനയിലെ കലാപം: അനധികൃത നിർമാണങ്ങൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് ജില്ലാ ഭരണകൂടം

shortlink

Related Articles

Post Your Comments

Related Articles


Back to top button