നമ്മുടെ നാടിനെ കുറിച്ചും അത് ഇന്നത്തെ ഇന്ത്യയായി രൂപാന്തരപ്പെട്ടതിനെ കുറിച്ചും എത്ര വായിച്ചാലും മതിയാവില്ല. പരന്ന് കിടക്കുന്ന മരുഭൂമി പോലെ വിശാലമാണ് ഇന്നത്തെ ഇന്ത്യയിലേക്കുള്ള ദൂരം. എന്നാൽ, ആ പാത കല്ലും മണ്ണും നിറഞ്ഞതായിരുന്നു. ഒപ്പം, അനേകമായിരം ജനങ്ങളുടെ, സ്വാതന്ത്ര്യ സമര സേനാനികളുടെ ചോര ഒഴുകിയ പാത. ആ കഠിനമേറിയ നാളുകൾ താണ്ടി ഇന്നത്തെ പുതുയുഗത്തിൽ നാം എത്തി നിൽക്കുന്നു. ഇനി നാളെയാണ് ലക്ഷ്യം. അതിനൂതന സാങ്കേതിക വിദ്യകളും പദ്ധതികളും ലക്ഷ്യം കണ്ട് കൊണ്ട് മുന്നോട്ട് കുതിക്കുകയാണ് ഇന്ത്യ.
ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ്, ഇന്ത്യ അതിന്റെ സമ്പദ്‌വ്യവസ്ഥയെ സ്വതന്ത്രവും അന്തർദ്ദേശീയവുമായ വ്യാപാരത്തിനായി തുറന്നുകൊടുത്തിരുന്നു. അത് ആഗോളതലത്തിൽ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറി. ചരക്കുകളുടെയും സേവനങ്ങളുടെയും ഉയർന്ന അളവിലുള്ള കയറ്റുമതിയാണ് വളർച്ചയെ പ്രധാനമായും ഉയർത്തിയത്. ഇത് മുങ്ങിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ ശരാശരി ജിഡിപി പ്രതിവർഷം 5.5% ആയി എത്തിച്ചു.
കോവിഡ് പാൻഡെമിക് സമയത്തെ മാന്ദ്യത്തെ യു.കെ അടക്കമുള്ള രാജ്യം ഭയപ്പാടോടെയായിരുന്നു നോക്കികണ്ടത്. ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യം ഈ മാന്ദ്യത്തെ ഭയപ്പെടേണ്ടതായിരുന്നു. അതിശയകരമെന്നു പറയട്ടെ, 2023-ൽ ഇന്ത്യ മാന്ദ്യത്തിന് 0% സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പ്രവചിക്കുന്നു. മോർഗൻ സ്റ്റാൻലി റിപ്പോർട്ട് പ്രകാരം 2023-ൽ ഇന്ത്യ സാമ്പത്തികമായി വാൻ കുതിപ്പ് പ്രകടിപ്പിക്കും. 2027-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറുമെന്നാണ് മോർഗൻ സ്റ്റാൻലി റിപ്പോർട്ടിൽ പറയുന്നത്.
2031-ഓടെ ജിഡിപി നിലവിലെ 3.5 ട്രില്യൺ ഡോളറിൽ നിന്ന് 7.5 ട്രില്യൺ ഡോളറായി ഇരട്ടിയാക്കുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. ഈ പ്രവചനം സാക്ഷാത്കരിക്കാനുള്ള മാർഗം വളർച്ചയുടെ മൂന്ന് സ്തംഭങ്ങളിലൂടെ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു: വർദ്ധിച്ചുവരുന്ന ആഗോള ഓഫ്‌ഷോറിംഗ്, രാജ്യവ്യാപകമായി ഡിജിറ്റലൈസേഷൻ, കാര്യക്ഷമമായ ഊർജ്ജ പരിവർത്തനം.
Post Your Comments