KeralaLatest NewsNews

മിത്ത് വിവാദം: എന്‍എസ്എസിന്റേത് അന്തസുള്ള തീരുമാനമെന്ന് ഗണേഷ് കുമാര്‍

പത്തനംതിട്ട : മിത്ത് വിവാദത്തില്‍ അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്നുള്ള അന്തസുള്ള നിലപാടാണ് എന്‍എസ്എസ് എടുത്തിരിക്കുന്നതെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. മുതലെടുപ്പുകള്‍ക്ക് എന്‍എസ്എസ് നിന്നു കൊടുക്കില്ല. നിയമപരമായി തെറ്റുകളെ നേരിടുകയെന്നതാണ് എന്‍എസ്എസ് നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ ഇന്ന് ചേര്‍ന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ആറ്റിൽ കുളിക്കാനിറങ്ങി: മൂന്ന് പേർ മുങ്ങിമരിച്ചു

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷി നേതാവുമായ ഗണേഷ് കുമാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യ പ്രതിഷേധം വേണ്ടെന്ന നിലപാടാണ് ഇന്നത്തെ എന്‍എസ്എസ് യോഗമെടുത്തത്. സ്പീക്കറെ സര്‍ക്കാര്‍ ഇടപെട്ടു തിരുത്തിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ടു നീങ്ങാനാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനമെന്നാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button