Latest NewsNewsIndia

ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ

ന്യൂഡൽഹി: ആരോഗ്യമേഖലയിൽ ഓരോ ദിവസവും ഇന്ത്യ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. 1980-90 കളിലും അതിനുശേഷവും, ആരോഗ്യസംരക്ഷണ സംവിധാനത്തിൽ വലിയ പുരോഗതിയാണ് ഇന്ത്യ കരസ്ഥമാക്കിയിട്ടുള്ളത്. ഏത് രോഗത്തിനും ഇന്ന് ഇന്ത്യയിൽ ചികിത്സാ സൗകര്യം ലഭ്യമാണ്. വാക്‌സിൻ വികസന രംഗത്ത് പോലും ഇന്ത്യ വളരെ മുന്നിലാണ്.

Read Also: കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ വെസൽ ഉടൻ എത്തും, കൂടുതൽ വിവരങ്ങൾ അറിയാം

റോബോട്ടിക്സ് ശസ്ത്രക്രിയ, നാനോടെക്, ബയോടെക്, AI/ML (ഇമേജ് റെക്കഗ്‌നിഷനിലും രോഗനിർണയം), ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളും ചികിത്സാ രംഗത്ത് ഉപയോഗിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ച ചികിത്സാ രംഗത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ആരോഗ്യ രംഗത്തെ പുരോഗതിയ്ക്കായി സർക്കാർ വലിയ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന തരത്തിലുള്ളതും ഗുണനിലവാരമുള്ളതുമായ ചികിത്സ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പോലുള്ള പദ്ധതികൾ സർക്കാർ സാധാരണക്കാർക്കായി നടപ്പിലാക്കുന്നുണ്ട്. സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്.

Read Also: രാജ്യത്തെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം, വില 3 ലക്ഷം രൂപ വരെ! വിപണിയിലെ താരമായി കാശ്മീരി കുങ്കുമപ്പൂവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button