ന്യൂഡൽഹി: കാമുകനുമായി പിണങ്ങിയ യുവതി വൈദ്യുത ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. 150 അടി ഉയരമുള്ള വൈദ്യുത ടവറിൽ കയറി ഇപ്പോൾ ചാടുമെന്നായിരുന്നു യുവതിയുടെ ഭീഷണി. യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കാൻ കാമുകനും പിന്നാലെ കയറി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വലിയ വിമർശനങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. യുവതി ടവറിന്റെ ഏറ്റവും മുകളിലാണ് കയറിയിരുന്നത്. പിന്നാലെ കാമുകനും കയറുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. മുപ്പത് മിനിട്ടിന് ശേഷമാണ് ഇരുവരും വൈദ്യുത ടവറിൽ നിന്നും താഴെയിറങ്ങിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
Read Also: ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടിയുമായി ഇന്ത്യൻ സൈന്യം: നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി
Post Your Comments