തിരുവനന്തപുരം: മൂന്നു നില കെട്ടിടത്തിൽ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ബാലരാമപുരം സ്വദേശി അഭിലാഷിന്റെ മകൾ സാൻവി അഭിലാഷാണ് മരിച്ചത്. പട്ടം ബിഷപ്പ് ഹൗസിനോട് ചേർന്നുള്ള ഷോപ്പിങ്ങ് കോംപ്ലസിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു. പെൺകുട്ടി സ്വയം ചാടിയതെന്നാണ് പ്രാഥമിക നിഗമനം.
വൈകീട്ട് 5.32 നാണ് സംഭവമുണ്ടായത്. ട്യൂഷനു പോകാനായാണ് സാൻവി വീട്ടിൽ നിന്ന് ഇറങ്ങിയത്. റോഡിൽ നിന്ന് വേഗത്തിൽ പെൺകുട്ടി കെട്ടിടത്തിലേക്ക് ഓടിക്കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഷോപ്പിങ്ങ് കോംപ്ലക്ലിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്നാണ് താഴേയ്ക്ക് വീണത്.
ശബ്ദം കേട്ട് ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നുള്ള ആളുകൾ വന്ന് നോക്കുമ്പോഴാണ് പെൺകുട്ടി വീണുകിടക്കുന്നത് കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കും മുമ്പേ പെൺകുട്ടി മരിച്ചു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന സ്കൂൾ ബാഗും ചെരുപ്പും കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി.
പട്ടം ആര്യ സെൻട്രൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സാൻവി. സ്കൂളിൽ നിന്ന് സാൻവി വീട്ടിലെത്തിയ ശേഷം ട്യൂഷന് പോകാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. പക്ഷെ ട്യൂഷൻ ക്ലാസിൽ എത്തിയില്ല. സാൻവി എത്താത്ത വിവരം ട്യൂഷൻ ക്ലാസിലെ അധ്യാപകൻ വീട്ടിൽ വിളിച്ചറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
Post Your Comments