അമിതവണ്ണം കുട്ടികളിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. കുട്ടികളിലെ അമിതവണ്ണം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
∙നിത്യേന ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾപ്പെടുത്തണം. അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം പരമാവധി കുറയ്ക്കുക. ജങ്ക് ഫുഡ് ഒഴിവാക്കണം.
Read Also : കേരളത്തിലെ പ്രമുഖ വ്യവസായിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്: പ്രതികള്‍ പിടിയില്‍
∙എളുപ്പം ദഹിക്കുന്ന ഭക്ഷണം നൽകുന്നതാണു നല്ലത്. പാകം ചെയ്തു മൂന്നോ നാലോ മണിക്കൂറിനുളളിൽ കുട്ടിക്കു ഭക്ഷണം നൽകണം. കൊഴുപ്പ് നീക്കിയ പാൽ വേണം കുട്ടിയ്ക്കു നൽകേണ്ടത്.
∙നീന്തൽ, ഫുട്ബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ്, സൈക്ലിങ് ഇങ്ങനെ കുട്ടിക്ക് ഇഷ്ടമുളള കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കണം.
∙വെയ്ങ് മെഷീൻ വാങ്ങുന്നത് ഉപകരിക്കും. ഇടയ്ക്കിടെ കുട്ടിയുടെ ഭാരം പരിശോധിക്കുക. ഭക്ഷണ നിയന്ത്രണത്തിലൂടെയും കായിക പ്രവർത്തനങ്ങളിലൂടെയും അമിത ഭാരം കുറ യുന്നില്ലെങ്കിൽ ഡോക്ടറെയോ ഡയറ്റീഷ്യനെയോ കാണുക.
Post Your Comments