
കണ്ണൂര്‍: മിത്ത് വിവാദത്തില്‍ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ‘സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബോധപൂര്‍വം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു’, മന്ത്രി ചൂണ്ടിക്കാട്ടി.
Read Also: സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം: അറിയാം ഈ സ്വാതന്ത്ര്യ സമര പോരാളികളെ
അതേസമയം, മിത്ത് വിവാദത്തില്‍ തുടര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എന്‍എസ്എസ്. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും എ.എന്‍ ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എന്‍എസ്എസ്. തുടര്‍സമര രീതികള്‍ നാളത്തെ നേതൃയോഗങ്ങളില്‍ തീരുമാനിക്കുമെന്നും എന്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. മിത്ത് വിവാദത്തില്‍ നിലപാട് തിരുത്തി എം.വി ഗോവിന്ദന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഗണപതി മിത്താണെന്ന് താനും സ്പീക്കറും പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന്റെ തിരുത്ത്.
Post Your Comments