KeralaLatest NewsNews

ഒന്നും മറച്ചുവെച്ചിട്ടില്ല, പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്: പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം:മാസപ്പടി വിവാദത്തില്‍ മൗനം വെടിഞ്ഞ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വീണ വിജയന്റെ മാസപ്പടി വിവാദത്തില്‍ ഒന്നും മറച്ചുവെക്കാനില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്ത് വേണമെങ്കിലും പരിശോധിക്കാം പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയതാണ്. അതേസമയം വിവാദത്തില്‍ മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല.

Read Also: വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ: പഠനം നടത്താൻ സമിതി രൂപീകരിക്കും

മാസപ്പടി വിവാദത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയൊളിക്കുകയാണെന്നും മന്ത്രി റിയാസും ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറുപടിപറയേണ്ട കാര്യമില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്നും പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിച്ചതാണെന്ന് റിയാസും വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button