KeralaLatest NewsNews

കേരളത്തിലെ പ്രമുഖ വ്യവസായിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്: പ്രതികള്‍ പിടിയില്‍

കൊച്ചി: കേരളത്തിലെ പ്രമുഖ വ്യവസായിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ ഉത്തര്‍ പ്രദേശ് സ്വദേശികള്‍ പിടിയില്‍. പ്രതികളെ യുപിയില്‍ നിന്ന് കൊച്ചി സൈബര്‍ ക്രൈം പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ധീരജ് കുമാര്‍, വിപിന്‍ കുമാര്‍ മിസ്ര, സാക്ഷി മൗലി രാജ്, ഉമ്മത്ത് അലി എന്നിവരാണ് പിടിയിലായത്.

Read Also: അനുമതി കൂടാതെ റോഡ് ബ്ലോക്ക് ചെയ്താല്‍ ആര്‍ക്ക് എതിരെ വേണമെങ്കിലും കേസ് എടുക്കും: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

എറണാകുളം സ്വദേശിയും പ്രമുഖ ബില്‍ഡിംഗ് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമാണ് കമ്പനിയുടെ എംഡിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പ് കണ്ടെത്തി പരാതി നല്‍കിയത്. കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ വാട്സ്ആപ്പ് അക്കൗണ്ടില്‍ നിന്ന് മെസേജ് അയച്ച് ബിസിനസ് സംബന്ധമായി ആവശ്യങ്ങള്‍ ഉണ്ടന്ന് അറിയിച്ചു ലക്ഷങ്ങള്‍ തട്ടുകയായിരുന്നു പ്രതികളുടെ രീതി.

പരാതിക്കാരന്‍ ഈ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചെങ്കിലും കട്ട് ചെയ്യുകയും തിരക്കിലാണെന്നും ഉടന്‍ പണം അയക്കണമെന്ന് മെസേജിലൂടെ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മറ്റുള്ളവരുടെ അക്കൗണ്ട് നമ്പറും എടിഎം കാര്‍ഡും കൈക്കലാക്കി പണം ഈ അക്കൗണ്ടില്‍ എത്തിച്ച് പല സ്ഥലങ്ങളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു പ്രതികളുടെ ചെയ്തിരുന്നത്. ഇത്തരത്തില്‍ തട്ടിയെടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button