ആര്‍ത്തവത്തിന്‍റെ പേരില്‍ പെണ്ണിന് തൊട്ടുകൂടായ്മയും തടവറയും തീര്‍ത്തിരുന്ന കാലമുണ്ടായിരുന്നു. അതിൽ നിന്നൊക്കെ നാം ഏറെ കാതങ്ങൾ നടന്നിരിക്കുന്നു. ഇന്ന് ആർത്തവത്തെ കുറിച്ച് പൊതുഇടത്തിൽ പോലും തുറന്നു സംസാരിക്കാനുള്ള സാഹചര്യത്തിലേയ്ക്ക് നമ്മുടെ സമൂഹമെത്തി. അതിനൊരു ഉദാഹരണമാണ് ഉത്തരാഖണ്ഡിൽ നിന്നും ഉയർന്നുവരുന്നത്. സംഗീത അധ്യാപകനായ ജിതേന്ദ്ര ഭട്ട് തന്റെ 13 വയസുള്ള മകൾ രാഗിണിയുടെ ആദ്യ ആർത്തവം ആഘോഷിച്ച സംഭവമാണ് ശ്രദ്ധേയമാകുന്നത്. ഇതിനായി അദ്ദേഹം ഒരു പാർട്ടി തന്നെ സംഘടിപ്പിച്ചു.
ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും അറിയിച്ചും, കേക്ക് മുറിച്ചും ആഘോഷിച്ചിരിക്കുകയാണ് ജിതേന്ദ്ര ഭട്ട്. ‘ഹാപ്പി പിരീഡ് രാഗിണി” എന്ന് എഴുതിയ ചുവന്ന നിറത്തിലുള്ള ഒരു പ്രത്യേക കേക്കും അദ്ദേഹം മകള്‍ക്കായി ഓർഡർ ചെയ്തു. ഇതിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. തന്റെ മകൾക്ക് സംഭവിച്ചത് തീർത്തും സാധാരണ കാര്യമാണെന്നും പേടിക്കാനും നാണിക്കാനുമുള്ള ഒന്നുമില്ലന്നും മകള്‍ക്ക് മനസിലാക്കികൊണ്ടുക്കാനാണ് പാർട്ടി സംഘടിപ്പിച്ചതെന്ന് ജിതേന്ദ്ര ഭട്ട് പറയുന്നു. പലരെയും ക്ഷണിച്ചപ്പോൾ ഇതൊക്കെ ആഘോഷിക്കേണ്ടതുണ്ടോ എന്ന ചോദ്യവും കേട്ടു. പാർട്ടിക്ക് വരുമ്പോൾ ഗിഫ്റ്റ് ആയി സാനിറ്ററി പാഡുകൾ കൊണ്ടുവന്നാൽ മതിയെന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞതെന്നും ജിതേന്ദ്ര ഭട്ട് പറയുന്നു
വീഡിയോ കാണാം:
View this post on Instagram
Post Your Comments