തൈരും ഉലുവയുമാണ് താരൻ ഇല്ലാതാക്കാൻ ഏറ്റവും മികച്ചത്. ഇവയോടൊപ്പം ചെറുനാരങ്ങാനീര് ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് രോമങ്ങളുടെ വേരുകളിൽ വെച്ച് നല്ലവണ്ണം അമർത്തി തേച്ചാൽ താരൻ ഇല്ലാതാകും.
സവാള ചെറുതായി അരിഞ്ഞശേഷം മികിസിയിലിട്ട് ജ്യൂസ് പരുവത്തിൽ അടിച്ചെടുക്കുക. ശേഷം കുറച്ച് വെള്ളം ഒഴിച്ച് തലയിൽ തേയ്ക്കുക. താരൻ അകറ്റാൻ ഇത് ഏറെ നല്ലതാണ്.
താരൻ അകറ്റാൻ ഏറ്റവും നല്ലതാണ് ആര്യവേപ്പ്. കുറച്ച് ആര്യവേപ്പില തിളച്ച വെള്ളത്തിലിട്ട് ചൂടാക്കുക. ശേഷം ആ വെള്ളം തലയിലൊഴിച്ച് നല്ല പോലെ കഴുകുക. ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കും. ടീ ട്രീ ഓയില്‍ താരൻ അകറ്റാൻ ഏറ്റവും നല്ലതാണ്. നാലാഴ്ച്ച തുടര്‍ച്ചയായി ദിവസവും ടീ ട്രീ ഓയില്‍ തലയിൽ പുരട്ടിയാൽ താരൻ മാറാൻ സഹായിക്കും.
കറ്റാർ വാഴയിലെ ജെല്ല് തലയിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. കറ്റാർ വാഴയുടെ ജെല്ല് 15 മിനിറ്റ് തലയിൽ പുരട്ടിയിടുക.ശേഷം ഒരു ഷാംബൂ ഉപയോഗിച്ച് കഴുകി കളയാം. നാരങ്ങ നീരും താരൻ അകറ്റാൻ ഏറെ നല്ലതാണ്. അൽപം കോട്ടൺ തുണി നാരങ്ങ നീരിൽ മുക്കി തലയിൽ തേയ്ക്കുക. പേൻ ശല്യവും താരൻ അകറ്റാനും ഇത് സഹായിക്കും.
വെളിച്ചെണ്ണയും ഒലീവ് ഓയിലും താരനെ പ്രതിരോധിയ്ക്കും. അല്‍പം ചെറുനാരങ്ങാ നീര് ചേര്‍ത്ത് ചൂടാക്കി തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.
Post Your Comments