എല്ലാ വീടുകളിലും സാധാരണയായി കാണുന്ന ഒന്നാണ് ചിലന്തി. ചിലന്തിയ്ക്കുള്ള വിഷം കാരണം പലർക്കും ചിലന്തിയെ ഓടിക്കാനും പേടിയാണ്. ചിലന്തിയെ തുരത്താൻ ചില എളുപ്പ വഴികളുണ്ട്. വീടിനകം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വീടുകളിൽ കാണുന്ന പ്രാണികളും പൊടികളുമാണ് ചിലന്തിയുടെ പ്രധാന ഭക്ഷണം. വീട്ടിലെ മാറാലയും പൊടിയും നിത്യവും വൃത്തിയാക്കിയാൽ തന്നെ ചിലന്തികളെ അകറ്റാൻ കഴിയും.
Read Also : ശർക്കര പ്രതിസന്ധി രൂക്ഷം: ശബരിമലയിൽ അപ്പം, അരവണ വിൽപ്പനയിൽ നിയന്ത്രണം
ചിലന്തിയെ തുരത്താൻ ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ് വിനാഗിരി. വിനാഗിരി പുതിനയിലയുമായി യോജിപ്പിച്ച് വീട്ടിലും പരിസരങ്ങളിലും സ്പ്രേ ചെയ്താൽ ചിലന്തി പിന്നെ ആ വഴിക്ക് വരില്ല. ചിലന്തിയെ തുരത്താൻ പൂച്ചകളെ ഉപയോഗിക്കാമെന്ന് പലർക്കും അറിയില്ല. പൂച്ച കൂടുതലുള്ള വീട്ടിൽ പൊതുവെ ചിലന്തികൾ കുറവായിരിക്കും.
ചിലന്തിയെ അകറ്റാനുള്ള ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ് പുതിനയില. പുതിന തൈലം സ്പ്രേ ചെയ്യുന്നത് ചിലന്തിയെ അകറ്റാൻ സഹായിക്കും. ചിലന്തിയെ തുരത്താനുള്ള മറ്റൊരു മാർഗമാണ് പുകയില. പുകയില പൊടിച്ച് വെള്ളത്തിൽ നേർപ്പിച്ച് തളിക്കുന്നതും പുകയില ചെറിയ ഭാഗങ്ങളായി മുറിച്ച് ചിലന്തിയെ കാണുന്ന ഭാഗങ്ങളിൽ വെയ്ക്കുന്നത് നല്ലതാണ്.
Post Your Comments