ഗണപതി മിത്തല്ല എന്ന് രാവിലെ പറഞ്ഞിട്ടില്ല എന്ന് ഒന്നൂടെ പറഞ്ഞാലോ? എം വി ഗോവിന്ദന് നേരെ പരിഹാസവുമായി റെജിമോൻ

ഗണപതി മിത്താണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല എന്ന് താത്വിക നിലപാട് എടുത്ത് പെരുന്നയിലെ പോപ്പിനോട് സന്ധി ചെയ്ത് വാർത്തയിൽ നിറഞ്ഞു നിന്നു

ഗണപതി മിത്താണ് എന്ന് സ്പീക്കർ ഷംസീർ പറഞ്ഞത് പിന്തുണച്ച ഇടതുപക്ഷ നേതാവ് എം വി ഗോവിന്ദൻ രാവിലെ ഈ നിലപാട് മാറ്റിപറഞ്ഞിരുന്നു. ഗണപതി മിത്താണ് എന്ന് പറഞ്ഞിട്ടില്ല എന്നായിരുന്നു ഗോവിന്ദന്റെ രാവിലത്തെ പ്രതികരണം. നായർ സൊസൈറ്റി നാമജപവുമായി തെരുവിൽ പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെയാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട് മാറിയത്. അതിനെ പരിഹസിക്കുകയാണ് റെജിമോൻ കുട്ടപ്പൻ.

READ ALSO: ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നതാണോ സ്പീക്കറുടെ ജോലി: ഷംസീറിനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ

കുറിപ്പ് പൂർണ്ണ രൂപം,

ഗണപതി മിത്താണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല എന്ന് താത്വിക നിലപാട് എടുത്ത് പെരുന്നയിലെ പോപ്പിനോട് സന്ധി ചെയ്ത് വാർത്തയിൽ നിറഞ്ഞു നിന്നു ഇന്ന് ഉച്ചവരെ.
അപ്പോൾ ദാണ്ടെ അങ്ങ് വടക്കു ദില്ലിയിൽ രാഹുലിന് കോടതിയിൽ നിന്ന് ആശ്വാസം. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.
ഇനി പ്രബുദ്ധ മലയാളിയുടെ ശ്രദ്ധ ഇങ്ങോട്ടു കൊണ്ടുവരാൻ എന്താണ് ചെയ്യുക ?.
ഗണപതി മിത്തല്ല എന്ന് ഞാൻ രാവിലെ പറഞ്ഞിട്ടില്ല എന്ന് ഒന്നൂടെ പറഞ്ഞാലോ?
വേണേൽ പിന്നെ പിന്നെയും മാറ്റി പറയാമാലോ. അങ്ങനെ ഫാസിസത്തിനെതിരെ ഉള്ള പോരാട്ടം തുടരാം അല്ലോ?
Rejimon Kuttappan

Share
Leave a Comment